CMDRF

‘മഞ്ഞുമ്മൽ ബോയ്സ്’ റഷ്യന്‍ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക്

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്

‘മഞ്ഞുമ്മൽ ബോയ്സ്’ റഷ്യന്‍ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക്
‘മഞ്ഞുമ്മൽ ബോയ്സ്’ റഷ്യന്‍ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക്

ഈ വർഷത്തെ മികച്ച റിലീസായ മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന് പുതിയ അം​ഗീകാരം ലഭിച്ചിരിക്കുകയാണ്. റഷ്യയിലെ കിനോബ്രാവോ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്തിരിക്കുകയാണ് ചിത്രത്തെ. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാല് വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. റഷ്യയിലെ സോചിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിനുണ്ട്. ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ഏക മലയാള ചിത്രം കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്സ്.

പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒന്നാണ് കിനോബ്രാവോ. മേളയിൽ ബോക്‌സ് ഓഫീസുകളിൽ ഒന്നാമതെത്തിയ സിനിമകൾ കൊണ്ടുവരികയും റഷ്യൻ, അന്തർദേശീയ മേഖലകളിൽ ആ സിനിമകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് മേളയുടെ ലക്ഷ്യം. 2024 ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ എത്തിയത്.

Also Read: http://‘ധൂം 4’ ഉടനെന്ന് റിപ്പോർട്ട്

74-ാം ദിനങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഒടിടി സ്ട്രീമിം​ഗ് ഉണ്ടായിരുന്നത്. ആദ്യദിനം തന്നെ മസ്റ്റ് വാച്ച് എന്ന അഭിപ്രായം നേടിയതോടെ ചിത്രം തിയറ്ററുകളിലെ കുതിപ്പ് തുടങ്ങി. തമിഴ്നാട്ടിലും മലയാള സിനിമയുടെ സീന്‍ മാറ്റി ഈ ചിത്രം. 50 കോടിക്ക് മുകളില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം കളക്ഷൻ നേടാനായി മഞ്ഞുമ്മല്‍ ബോയ്സിന്.

Top