സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

25 വര്‍ഷമായി ഹഫര്‍ അല്‍ ബത്തിന്‍ സൂഖില്‍ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം

സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
സൗദി അറേബ്യയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: ഹഫര്‍ അല്‍ ബത്തീനില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്. 25 വര്‍ഷമായി ഹഫര്‍ അല്‍ ബത്തിന്‍ സൂഖില്‍ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കള്‍: ആമീന്‍ അഹ്‌സന്‍, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങള്‍: ശരീഫ്, സലീം, മുഹമ്മദ് ഹനീഫ, ജബ്ബാര്‍, ജലീല്‍ എന്നിവരാണ്. മൃതദേഹം ദമാമില്‍ നിന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ കൊച്ചി എയര്‍പോര്‍ട്ടിലേക്കും തുടര്‍ന്ന് ആംബുലന്‍സില്‍ പാലക്കാട് സ്വദേശത്തേക്കും എത്തിക്കുവാനുമുള്ള നടപടി ക്രമങ്ങള്‍ ഒഐസിസി പ്രസിഡന്റ് വിബിന്‍ മറ്റത്തിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കള്‍ അബ്ദുള്ള തണ്ടത്ത് തിരൂര്‍, സാജാന്‍ മൂവാറ്റുപുഴ എന്നിവര്‍ പൂര്‍ത്തിയാക്കി.

Top