CMDRF

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ പൊന്നാനിയിലെ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് ഇപ്പോൾ കണ്ടെടുത്തത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്ക് കൊണ്ടു വരും. അതേസമയം ആലപ്പുഴ പടിഞ്ഞാറുഭാഗത്ത് വെച്ചാണ് അപകടം നടന്നത്. ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം നടന്നത്.

അതേസമയം മത്സ്യബന്ധനം കഴിഞ്ഞ് പോകുന്നതിനിടെ ബോട്ടിലെ മറ്റു മത്സ്യത്തൊഴിലാളികൾ ഉറങ്ങുന്നതിനിടെയാണ് പൊന്നാനി സ്വദേശി ഷൗക്കത്തിനെ കാണാതായത്. മത്സ്യത്തൊഴിലാളികൾ ഉറങ്ങി ഏഴുന്നേറ്റപ്പോൾ ഷൗക്കത്തിനെ കണ്ടില്ല. തുടർന്ന് പെട്ടെന്ന് തന്നെ പൊലീസിനെയും തീരദേശ സേനയെയും വിവരം അറിയിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശ സേനയും ഉൾപ്പെടെ കടലിൽ തെരച്ചിൽ നടത്തുന്നതിൽ പങ്കാളികളായി. അതേസമയം പൊന്നാനിയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മുബാറക്ക് എന്ന ബോട്ടിൽ ഷൗക്കത്ത് അടക്കം 7 മത്സ്യ തൊഴിലാളികൾ പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയത്.

Top