തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടിനുള്ളിൽ 80 വയസുകാരി കത്തിക്കരിഞ്ഞ നിലയിൽ. നെയ്യാറ്റിൻകര സ്വദേശി സരസ്വതിയെയാണ് വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപണം ഉന്നയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.