CMDRF

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി

മുട്ടുമാറ്റിയിൽ ചെറിയാൻറെ ഭാര്യ ഷാൻറി (48)യാണ് മരിച്ചത്

കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി
കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി

കേളകം: കണ്ണൂർ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. മുട്ടുമാറ്റിയിൽ ചെറിയാൻറെ ഭാര്യ ഷാൻറി (48)യാണ് മരിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചക്ക് ശേഷം ഷാൻറിയെ കാണാതായതായി ഭർത്താവ് ചെറിയാൻ കേളകം പൊലീസിൽ പരാതി നൽകിയിരുന്നു.മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അടക്കാത്തോട് സെൻ്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

Top