CMDRF

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ചേര്‍ത്തല: ആലപ്പുഴയില്‍ ചേര്‍ത്തല തൈക്കാട്ടുശേരി പാലത്തില്‍ നിന്നും കായലില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തൈക്കാട്ടുശേരി സ്വദേശി ജ്യോത്സന (38) ആണ് കായലില്‍ ചാടി ജീവനൊടുക്കിയത്. ജ്യോത്സനയുടെ സൈക്കിളും, ചെരുപ്പും പാലത്തില്‍ കണ്ടതിനെ തുടര്‍ന്ന് കായലില്‍ തെരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

തൈക്കാട്ടുശേരി പതിനാലാം വാര്‍ഡ് വല്ലയില്‍ ആര്‍ വി ദേവിന്റെ മകളും മനോജിന്റെ ഭാര്യയുമാണ് ജ്യോത്സന. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് ജ്യോത്സന കായലില്‍ ചാടിയതത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ യുവതിയുടെ വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക സൂചന.

Top