കൊൽക്കത്ത: യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്നും കൃഷ്ണനഗറിൽ വഴിയരികിലായാണ് 20-21 പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം മുഖം തിരിച്ചറിയാത്തവിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും മൃതദേഹം ആശുപതിയിലേക്ക് മാറ്റുകയും ചെയ്തു.
Also Read: ആലപ്പുഴ ജില്ലാ ജയിലിലെ പ്രതി മരിച്ചു
പ്രാഥമിക നിഗമനത്തിൽ യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തി, മൃതദേഹം പ്രദേശത്ത് വലിച്ചെറിയുന്നതിന് മുമ്പ് തിരിച്ചറയാതിരിക്കാൻ മുഖം കത്തിച്ചതാവാം എന്നാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.