കല്‍പ്പറ്റ: അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിന് (24) ആണ് പനമരം അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം ചേരിയംകൊല്ലി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. പുഴയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മണി മുതലാണ് കാണാതായാതെന്ന് പറയുന്നു. ഈ സമയം മുതല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയായിരുന്നു.
മരിക്കുമെന്ന സൂചന ബന്ധുക്കള്‍ക്ക് നല്‍കിയതായും മരണ കാരണം വ്യക്തമാക്കി വീഡിയോ ചെയ്തിരുന്നതായും പനമരം പഞ്ചായത്ത് അഞ്ചുകുന്ന് വാര്‍ഡ് അംഗം ലക്ഷ്മി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചില്‍ ഇരുട്ട് കാരണം നിര്‍ത്തി വെച്ചിരുന്നു.
Also Read : വയനാടിന് മെഡിക്കൽ കോളേജ് ഉറപ്പ് നൽകി പ്രിയങ്ക ഗാന്ധി
തുടര്‍ന്ന് രാവിലെ എട്ട് മണിയോടെ സിഎച്ച് റസ്ക്യൂ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ യുവാവിനെ കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ പൊലീസ് പിടിച്ചിരുന്നു. പോക്സോ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. അതുമായി ബന്ധപ്പെട്ടുള്ള വീഡിയോ ചെയ്തതിന് ശേഷമാണ് യുവാവ് പുഴയില്‍ ചാടിയത്.