CMDRF

മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍

മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍
മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍

ഗുണ: മധ്യപ്രദേശിലെ ഗുണയില്‍ സ്ത്രീയുടെ മൃതദേഹ ഭാഗങ്ങള്‍ മൂന്ന് ബാഗുകളിലായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗുണയിലെ ഖടോലി ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഖടോലിയിലെ റേഷന്‍ കടയ്ക്ക് പിന്നിലായാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കണ്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി ബാഗ് പരിശോധിച്ചു. തിരിച്ചറിയാത്ത സ്ത്രീയുടെ മൃതദേഹ ഭാഗങ്ങളായിരുന്നു ബാഗിനുള്ളിലുണ്ടായിരുന്നത്. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത് കൊലപാതകം നടന്ന് ഏറെ നേരം കഴിഞ്ഞ ശേഷമല്ലെന്നാണ് ചഞ്ചോട സബ് ഡിവിഷണല്‍ ഓഫീസര്‍ ഓഫ് പൊലീസ് ദിവ്യ രജാവത്ത് മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് സംഭവിച്ചതിലേക്കുള്ള ,സൂചന ലഭ്യമാകൂവെന്നാണ് പൊലീസ് പ്രതികരണം. മേഖലയിലെ സിസിടിവികള്‍ പൊലീസ് പരിശോധന ആരംഭിച്ചതായും പൊലീസ് വിശദമാക്കി.

നേരത്തെ ജൂണ്‍ മാസം രണ്ടാംവാരത്തില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ട് ബാഗിനുള്ളിലാക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബാഗുകള്‍ കണ്ടെത്തിയത്. മൃതദേഹത്തിലെ കൈകളും ബാഗുകളിലുണ്ടായിരുന്നില്ല. 20നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2022ല്‍ രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമ സംഭവങ്ങളില്‍ ആദ്യ മുന്ന് സംസ്ഥാനങ്ങളിലാണ് മധ്യപ്രദേശുള്ളത്. 2022ല്‍ മാത്രം 3046 സ്ത്രീകളും പെണ്‍കുട്ടികളുമാണ് മധ്യപ്രദേശില്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുള്ളത്. പോക്‌സോ അനുബന്ധിയായ കേസുകളിലും മധ്യപ്രദേശ് മുന്നിലാണ്.

Top