തിരുവനന്തപുരം: കണിയാപുരം അണക്കപ്പിള്ള പാലത്തിന് അടിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പായലില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ജമ്മിമുക്ക് സ്വദേശിനി റാഹില (70) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
വഴിയാത്രക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കഠിനംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.