കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സാന്നിധ്യം ഉറപ്പിച്ച് സ്‌കോഡ കൈലാഖ്

ഇന്ത്യയില്‍ നിർമ്മാണം നടത്തി വിദേശ നിരത്തുകളിലേക്ക് എത്തിക്കാനൊരുങ്ങുന്ന കൈലാഖ്ന്റെ ഇന്ത്യയിലെ ബുക്കിങ്ങ് ഡിസംബര്‍ രണ്ടാം തിയതി ആരംഭിക്കുന്നതാണ്

കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സാന്നിധ്യം ഉറപ്പിച്ച് സ്‌കോഡ കൈലാഖ്
കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സാന്നിധ്യം ഉറപ്പിച്ച് സ്‌കോഡ കൈലാഖ്

കൈലാഖ് മോഡല്‍ അവതരിപ്പിച്ച്കൊണ്ട് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ വാഹനവിപണിയിലേക്ക് ജനുവരിയോടെ എത്തുന്ന കൈലാഖിന്റെ ആഗോള അവതരണം ഇന്ന് നടന്നു.

നിർമ്മാണം ഇന്ത്യയില്‍ നടത്തി വിദേശ നിരത്തുകളിലേക്ക് എത്തിക്കാനൊരുങ്ങുന്ന വാഹനത്തിന്റെ ഇന്ത്യയിലെ ബുക്കിങ്ങ് ഡിസംബര്‍ രണ്ടാം തിയതി ആരംഭിക്കുമെന്നാണ് സ്‌കോഡ അറിയിച്ചിരിക്കുന്നത്. 2025 ജനുവരി 17-ന് ഭാരത് മൊബിലിറ്റി എക്‌സ്‌പോയുടെ ഭാഗമായി ഈ കോംപാക്ട് എസ്.യു.വി. ഇന്ത്യയില്‍ അവതരിപ്പിക്കും. ഉപയോക്താക്കള്‍ക്ക് ജനുവരി 27 മുതല്‍ വാഹനം കൈമാറി തുടങ്ങുമെന്നാണ് സ്‌കോഡ ഇന്ത്യ ഉറപ്പുനല്‍കിയിരിക്കുന്നത്. 7.89 ലക്ഷം രൂപയിലാണ് കൈലാഖിന്റെ വില ആരംഭിക്കുന്നത്.

സ്‌കോഡയുടെ പുത്തൻ ഡിസൈനായ മോഡേണ്‍ സോളിഡ് അനുസരിച്ചാണ് കൈലാഖ് നിര്‍മിച്ചിരിക്കുന്നത്. സ്‌കോഡ പ്രാദേശികമായി വികസിപ്പിച്ചിട്ടുള്ള എം.ക്യു.ബി. എ.ഒ. ഇന്‍ പ്ലാറ്റ്‌ഫോമിലാണ് ഈ കോംപാക്ട് എസ്.യു.വിയും ഒരുങ്ങിയിരിക്കുന്നത്. ലുക്കില്‍ സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വി. മോഡലായ കുഷാക്കിനോട് ഏറെക്കുറെ സാമ്യമുള്ള വാഹനമാണ് കൈലാഖ്. സ്‌കോഡയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, വലിയ എയര്‍ഡാം എന്നിവയാണ് വാഹനത്തിന്റെ അലങ്കാരങ്ങള്‍.

Also Read:സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു

ബ്ലാക്ക് ഫിനീഷിങ്ങ് വീല്‍, സ്‌പോര്‍ട്ടി ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, ആര്‍ച്ചും ഡോര്‍ ക്ലാഡിങ്ങും, സില്‍വര്‍ ഫിനീഷിങ് റൂഫ് റെയില്‍, റിയര്‍ പ്രൊഫൈല്‍ സ്‌കോഡയുടെ മറ്റ് എസ്.യു.വികളുമായി സമാനതകളോടെയാണ് കൈലാഖും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ഫിനീഷിങ് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങി സ്‌കോഡയുടെ പതിവ് തെറ്റിക്കാതെയാണ് ഇന്റീരിയറിന്റെ ഡിസൈൻ നയിക്കുന്നത്.

സ്‌കോഡയുടെ വിവിധ മോഡലുകളില്‍ നിർമിച്ചിരിക്കുന്ന 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൈലാഖിലും നല്‍കിയിരിക്കുന്നത്. 115 എച്ച്.പി. പവറും 178 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകള്‍ ഒരുങ്ങും. 35-ല്‍ അധികം ആക്ടീവ്-പാസീവ് ഫീച്ചറുകളാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്ന് സ്‌കോഡ അറിയിച്ചു.

Top