പത്തനംതിട്ട: പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഇല്ലാത്തതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. അന്തരിച്ച കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ഗവര്‍ണര്‍ പത്തനംതിട്ടയിലെത്തിയപ്പോഴായിരുന്നു സംഭവം.
ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്ത കാര്യം രാജ്ഭവനില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. തുടര്‍ന്ന് സല്യൂട്ട് സ്വീകരിക്കാതെ ഗവര്‍ണര്‍ മടങ്ങി.
Also Read:ശൈത്യകാല വിമാന സർവീസുകളുടെ പട്ടിക പുറത്തിറക്കി സിയാൽ
എന്നാല്‍, ബ്യൂഗിള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്റെ തസ്തിക കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ എ.ആര്‍ ക്യാമ്പില്‍നിന്നും ഉദ്യോഗസ്ഥരെ വിളിപ്പിക്കാറാണ് പതിവ്. വിഷയത്തില്‍, ചുമതലയിലുള്ള മൂന്ന് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കാന്‍ എസ്.പി. ആവശ്യപ്പെട്ടിട്ടുണ്ട്.