കേന്ദ്ര വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റ്

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുൻപ് പണം കിട്ടുന്നത്

കേന്ദ്ര വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റ്
കേന്ദ്ര വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം മാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധന വകുപ്പ് . നിലവിൽ സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീർഷകങ്ങളിൽ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്.

എന്നാൽ സംസ്ഥാന വിഹിതം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്ര വിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയാണിത്. അതേസമയം സംസ്ഥാന വിഹിതം ഗുണഭോക്താവ് നൽകിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്ര വിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.

Also Read: ശുദ്ധജലം വിതരണം ചെയ്യുന്നത് തടസ്സപ്പെട്ട സംഭവത്തിൽ പരിഹാരം ഉടൻ; വി ശിവൻകുട്ടി

വാതിൽപ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവർക്ക് കേന്ദ്രവിഹിതം മാത്രമായി പിന്നീട് ലഭിക്കുന്ന സ്ഥിതി താത്ക്കാലിക സാങ്കേതിക പ്രശ്നമാണെന്നും ധനവകുപ്പ് അറിയിച്ചു. 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് നിലവിൽ സംസ്ഥാന സർക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത്. കേന്ദ്രവിഹിതം സംസ്ഥാന സർക്കാർ മുൻകൂർ അനുവദിക്കുകയും പിന്നീട് കണക്കുകൾ സമർപ്പിക്കുന്ന മുറയ്ക്ക് കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കുകയുമാണ് ചെയ്യുന്നത്.

പെൻഷൻ‌ വിതരണം 11ാം തീയതി മുതൽ

SYMBOLIC IMAGE

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി.

Also Read: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

പെൻഷൻ‌ വിതരണം ഈ മാസം 11ാം തീയതി മുതൽ തുടങ്ങും. അതേസമയം സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ കുടിശിക കൂടി ചേര്‍ത്താണ് ഓണത്തിന് മുൻപ് പണം കിട്ടുന്നത്. 3,200 രൂപ വീതം ഓണത്തിന് മുൻപ് വീട്ടിലെത്തും വിധമാണ് ക്രമീകരണം.

Top