CMDRF

ക്യാപ്റ്റന്‍ ഉത്തരവാദിത്തം കാണിക്കണം; ഹാര്‍ദ്ദിക്കിനെതിരെ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍

ക്യാപ്റ്റന്‍ ഉത്തരവാദിത്തം കാണിക്കണം; ഹാര്‍ദ്ദിക്കിനെതിരെ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍
ക്യാപ്റ്റന്‍ ഉത്തരവാദിത്തം കാണിക്കണം; ഹാര്‍ദ്ദിക്കിനെതിരെ മുഹമ്മദ് ഷമിയുടെ ബൗണ്‍സര്‍

മുംബൈ: ഐപിഎല്ലില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നായകനായ ആദ്യ മത്സരം മുംബൈ ഇന്ത്യന്‍സ് പരാജയപെട്ടതിനുപിന്നാലെ ഹാര്‍ദ്ദിക്കിനെതിരെ ഗുരുതര വിമര്‍ശനവുമായി രംഗത്തെത്തി. ക്രിക്ബസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷമിയുടെ വിമര്‍ശനം.

ഒരു നായകന്‍ ടീമിനോട് കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. ഏഴാം നമ്പറിലായിരുന്നില്ല ഹാര്‍ദ്ദിക്ക് ബാറ്റിംഗിനെത്തേണ്ടത്. അത് വാലറ്റത്തിന്റെ തുടക്കമാണ്. ഗുജറാത്ത് ടൈറ്റന്‍സില്‍ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് ഹാര്‍ദ്ദിക്ക് ബാറ്റു ചെയ്തത്. മുംബൈ ഇന്ത്യന്‍സില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തിയാല്‍ പോലും ആ മത്സരം വിജയിക്കുമായിരുന്നു. ഒരു നായകന്‍ എങ്ങനെയാകണമെന്ന് ഹാര്‍ദ്ദിക്ക് പാറ്റ് കമ്മിന്‍സിനെ കണ്ട് പഠിക്കണമെന്നും ഷമി.

ഹാര്‍ദ്ദിക്ക് ഏഴാം നമ്പറില്‍ എത്തിയത് എം എസ് ധോണിയെ അനുകരിച്ചതല്ലേയെന്ന് അഭിമുഖത്തില്‍ ചോദ്യം ഉയര്‍ന്നു. എന്നാല്‍ ധോണിക്ക് തുല്യനായി ധോണി മാത്രമെയുള്ളു എന്നായിരുന്നു ഷമിയുടെ മറുപടി. ധോണിയോ കോഹ്ലിയോ ആരായാലും വ്യത്യസ്ത ചിന്താഗതിക്കാരാണ്.അവരുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനങ്ങളില്‍ കളിക്കാന്‍ ഇറങ്ങണമെന്നും ഷമി വ്യക്തമാക്കി.

Top