CMDRF

പൂച്ച കിണറ്റില്‍ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

നാസിക്: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം കിണറ്റിനുള്ളില്‍ കുടുങ്ങിയവരില്‍ ഒരാളെ ജീവനോടെ പുറത്തെടുത്തു. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്. വകാഡി ഗ്രാമത്തില്‍ ഏറെക്കാലമായി ഉപയോഗിക്കാതിരുന്ന കിണര്‍ കര്‍ഷകന്‍ ബയോഗ്യാസിന്റെ സ്ലറി(ദ്രാവകരൂപത്തിലുള്ള ഒരു മിശ്രിതവളം) സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു.

ഈ കിണറിലാണ് വീട്ടുകാരുടെ വളര്‍ത്തുപൂച്ച വീണത്. ചൊവ്വാഴ്ച അഞ്ച് മണിയോടെയാണ് പൂച്ച കിണറ്റില്‍ വീണത്. ബുധനാഴ്ച പുലര്‍ച്ചെ വരെ ശ്രമിച്ചാണ് കിണറില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വലിയ സക്ഷന്‍ പമ്പുകള്‍ ഉപയോഗിച്ച് സ്ലറി നീക്കം ചെയ്ത ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Top