CMDRF

ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകള്‍ കേടായി

ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകള്‍ കേടായി
ഇടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകള്‍ കേടായി

ടിമിന്നലില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകള്‍ കേടായി. ആലപ്പുഴ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളുടെ സ്‌ട്രോങ്ങ് റൂമിന്റെ സിസിടിവികള്‍ ആണ് നശിച്ചത്. രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയായിരുന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ് കോളജിലാണ് സ്‌ട്രോങ്ങ് റൂമുകള്‍.

വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും നീക്കുന്നതിന് സ്ട്രോങ് റൂം പരിസരം നിരീക്ഷിക്കാന്‍ നിരീക്ഷകരെ നിയോഗിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അടിയന്തിരമായി സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Top