2025 മുതൽ സെൻസസ് ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്രം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദശാബ്ദ സെൻസസ് നടത്താനുള്ള സാധ്യതയെക്കുറിച്ച് ഓഗസ്റ്റിൽ പറഞ്ഞിരുന്നു

2025 മുതൽ സെൻസസ് ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്രം
2025 മുതൽ സെൻസസ് ആരംഭിക്കുമെന്ന് അറിയിച്ച് കേന്ദ്രം

ഡൽഹി: 2025 ൽ രാജ്യത്തെ ജനസംഖ്യയുടെ ഔദ്യോഗിക സർവേയായ സെൻസസ് ആരംഭിക്കുമെന്ന് സർക്കാർ. സെൻസസിന് ശേഷം, ലോക്‌സഭാ സീറ്റുകളുടെ ഡീലിമിറ്റേഷൻ ആരംഭിക്കുമെന്നും ഈ പ്രവർത്തി 2028 ഓടെ പൂർത്തിയാകുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. 2026 വരെ സെൻസസ് പ്രക്രിയ നീളും.

സെൻസസ് പ്രക്രിയയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. വരാനിരിക്കുന്ന സെൻസസ് റൗണ്ടിൽ മതത്തെയും സാമൂഹിക വിഭാഗത്തെയും കുറിച്ചുള്ള സാധാരണ സർവേകളും ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ എണ്ണവും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Also Read: ദീപാവലിക്ക് അയോധ്യയിൽ 28 ലക്ഷം വിളക്കുകള്‍ തെളിയും

ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) അപ്‌ഡേറ്റ് ചെയ്യുന്നതിനായി സാധാരണയായി ഓരോ പത്ത് വർഷത്തിലും നടത്തുന്ന സെൻസസ് 2021-ൽ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും കോവിഡ് പാൻഡെമിക് കാരണം മാറ്റിവെക്കേണ്ടി വയ്ക്കുകയായിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദശാബ്ദ സെൻസസ് നടത്താനുള്ള സാധ്യതയെക്കുറിച്ച് ഓഗസ്റ്റിൽ പറഞ്ഞിരുന്നു. കഴിഞ്ഞ സെൻസസ് ഇന്ത്യയിൽ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തിയിരുന്നു. ഇത് 17.7 ശതമാനം വളർച്ചാ നിരക്ക് പ്രതിഫലിപ്പിക്കുന്നു.

Top