‘ഹിസ്‌ബ്-ഉത്-തഹ്‌രീറി’നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഇന്ത്യയിൽ നിരോധനം

യുവാക്കളെ പ്രേരിപ്പിക്കുക ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന ഉൾപ്പെടുന്നു

‘ഹിസ്‌ബ്-ഉത്-തഹ്‌രീറി’നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഇന്ത്യയിൽ നിരോധനം
‘ഹിസ്‌ബ്-ഉത്-തഹ്‌രീറി’നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ഇന്ത്യയിൽ നിരോധനം

ഡൽഹി: ‘ഹിസ്‌ബ്-ഉത്-തഹ്‌രീറി’നെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ”ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുക, ഭീകരവാദ സംഘടനകളിൽ ചേരുന്നതിനും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും

യുവാക്കളെ പ്രേരിപ്പിക്കുക ഉൾപ്പെടെയുള്ള വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഈ സംഘടന ഉൾപ്പെടുന്നു. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്,” ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹ മാധ്യമമായ എക്സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

Top