സവാള കയറ്റുമതി നിരോധനം ഈ മാസം 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

സവാള കയറ്റുമതി നിരോധനം ഈ മാസം 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍
സവാള കയറ്റുമതി നിരോധനം ഈ മാസം 31 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: സവാളയുടെ കയറ്റുമതി നിരോധനം നീട്ടി കേന്ദ്രസര്‍ക്കാര്‍. നേരത്തെ ഈ മാസം 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുന്നതിനും വില പിടിച്ചുനിര്‍ത്തുന്നതിനുമായി ഏര്‍പ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായിഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അറിയിച്ചു.

സവാളയുടെ വില അനിയന്ത്രിതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് 2023 ഡിസംബര്‍ 8 നാണ് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഇതിനിടെ നാഷണല്‍ കോഓപ്പറേറ്റീവ് എക്സ്പോര്‍ട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടണ്‍ ഉള്ളി കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കയറ്റുമതി നിരോധിച്ചതില്‍ കര്‍ഷകരും അതൃപ്തി അറിയിച്ചിരുന്നു.

ഈ മാസം ആദ്യവാരമാണ് യുഎഇയിലേക്ക് സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഇന്ത്യ പിന്‍വലിച്ചത്. 14,400 ടണ്‍ സവാളയാണ് യു.എ.ഇയിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഓരോ മൂന്നു മാസത്തിലും 3,600 ടണ്‍ കയറ്റുമതി ചെയ്യും. മാര്‍ച്ച് വരെ സവാള കയറ്റുമതി നിരോധിക്കുകയായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തില്‍ സവാള കയറ്റുമതി അനുവദിക്കുകയായിരുന്നു.

Top