145.60 കോടി; കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്

145.60 കോടി; കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
145.60 കോടി; കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ഡൽഹി: കേരളത്തിന് പ്രളയ ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 145.60 കോടി രൂപയാണ് കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചത്. പ്രളയ ധനസഹായമായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തിലും കേന്ദ്ര തീരുമാനമായിട്ടില്ല. ഇന്നലെ മൂന്നു സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം പ്രളയ ധനസഹായം അനുവദിച്ചിരുന്നു.

5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത്. ഇതിൽ മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തിൽ വിശദമായ നിവേദനം കേരളം സമർപ്പിച്ചിരുന്നു. വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കാട്ടിയുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിൽ കേരളത്തിന് സഹായമില്ലാതിരുന്നത് വിമർശനങ്ങൾ‌ക്കിടയാക്കിയിരുന്നു. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് കഴിഞ്ഞദിവസം അനുവദിച്ചിരുന്നത്. കേരളം ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

Top