മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ഓഫീസ്, ക്ലൗഡ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സുരക്ഷാ പ്രശ്‌നത്തെ കുറിച്ച് മൈക്രോസോഫ്റ്റ് അറിഞ്ഞിട്ടുണ്ട് . എന്നിരുന്നാലും ഇത് വലിയ ഹാക്കിങ് ശ്രമങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്ന് ഉപഭോക്താക്കള്‍ ഓർക്കേണ്ടതുണ്ട്. കൂടാതെ , കമ്പനി പുറത്തിറക്കിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉടന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമുണ്ട്.
അതീവ ഗുരുതര വിഭാഗത്തില്‍ പെടുന്നതാണ് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തിറക്കിയ മുന്നറിയിപ്പ്.മൈക്രോസോഫ്റ്റ് വിന്‍ഡോസ്, മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്‌സ്, മൈക്രോസോഫ്റ്റ് എഷ്വര്‍, എക്സ്റ്റന്റഡ് സെക്യൂരിറ്റി അപ്‌ഡേറ്റ്‌സ്, മൈക്രോസോഫ്റ്റ് എസ്‌ക്യുഎല്‍ സെര്‍വര്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ALSO READ: സൈബർ കുറ്റവാളികളെ പൂട്ടാൻ കേന്ദ്രസർക്കാർ; അന്വേഷണങ്ങൾക്ക് ഇനി ഏകോപനം
മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളില്‍ ഒന്നിലധികം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് നിലവിൽ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി സൈബർ കുറ്റവാളികള്‍ക്ക് കാര്യങ്ങൾ എളുപ്പമാകുന്നു. കുറ്റവാളികൾക്ക് വിവരങ്ങള്‍ കൈക്കലാക്കാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, സൈബറാക്രമണം നടത്താനും, ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താനുമെല്ലാം സാധിക്കുമെന്ന് സേര്‍ട്ട് ഇന്‍ പറയുന്നു. പ്രശ്ന പരിഹാരം മൈക്രോസോഫ്റ്റ് കമ്പനി നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളോടും പുതിയ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നുണ്ട്.