വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹം; ടി പി രാമകൃഷ്ണന്‍

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹം; ടി പി രാമകൃഷ്ണന്‍
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹം; ടി പി രാമകൃഷ്ണന്‍

പാലക്കാട്: വയനാട് മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് വന്‍ പ്രതിഷേധാര്‍ഹമാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വയനാട് ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സഹായവും ഇതുവരെ നല്‍കിയിട്ടില്ല. ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ടീയം കളിക്കുകയാണ്. പ്രഖ്യാപനമല്ലാതെ ഒരു സഹായവും കിട്ടിയില്ല. കേന്ദ്ര സഹായം നല്‍കിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പോര്‍മുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് വ്യാജ വോട്ടുകള്‍ ചേര്‍ത്ത സംഭവത്തില്‍ ജില്ലയിലെ എല്‍ഡിഎഫ് ഘടകം അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യം പരിശോധിക്കും. ഇ പി ജയരാജന്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടുമില്ല. വിവാദമായ കാര്യങ്ങള്‍ അദ്ദേഹം തന്നെ തള്ളിയതാണ്. ഇ പി ജയരാജന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടിയും മുന്നണിയും. സരിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ഏകീകരിച്ച് എടുത്തതാണ്. സരിന് മികച്ച പിന്തുണ പൊതു സമൂഹത്തിലുണ്ട്. സരിനൊപ്പമാണ് യുഡിഎഫിനെ പിന്തുണക്കുന്ന ഒരു വിഭാഗം. പാലക്കാട് മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്. നേരത്തെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ഇപ്പോള്‍ അത് മാറി. കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top