ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സുരക്ഷ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സിആര്‍പിഎഫിനോട് 40-45 സായുധ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് എവിടെ രാജീവ് കുമാര്‍ പോയാലും സെഡ് കാറ്റഗറി സുരക്ഷ ഉണ്ടാകും. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ 2022 മേയ് 15നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റത്. ഏപ്രില്‍ 19ന് ആരംഭിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് നടപടി.