ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ്. പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും ദുര്‍ബല പ്രദേശങ്ങളും പോയിന്റുകളും നിരീക്ഷിക്കുന്നതിനുമാണ് സേനയെ വിന്യസിക്കുന്നതെന്ന് കുല്‍ദീപ് സിങ് പറഞ്ഞു. ഇതോടെ മണിപ്പൂരില്‍ വിന്യസിച്ചിരിക്കുന്ന കമ്പനികളുടെ എണ്ണം 288 ആകും. 2023 മേയ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കലാപത്തില്‍ 258 പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സേനയെ ഉള്‍പ്പെടുത്തും. എല്ലാ ജില്ലയിലും പുതിയ കോ-ഓര്‍ഡിനേഷന്‍ സെല്ലുകളും ജോയിന്റ് കണ്‍ട്രോള്‍ റൂമുകളും സ്ഥാപിക്കും. സംഘര്‍ഷം ആരംഭിച്ച ശേഷം പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് കൊള്ളയടിച്ച ഏകദേശം 3,000 ആയുധങ്ങള്‍ സുരക്ഷാ സേന ഇതുവരെ കണ്ടെടുത്തിട്ടുണ്ടെന്നും സിങ് പറഞ്ഞു.
Also Read: അദാനിക്കെതിരായ അമേരിക്കൻ കുറ്റപത്രം; പഠിച്ച് നടപടിയെടുക്കുമെന്ന് ചന്ദ്രബാബു നായിഡു
പൊലീസ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്), അസം റൈഫിള്‍സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ഉള്‍പ്പെടെയുള്ളവ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എന്തു പ്രശ്നം വന്നാലും ഞങ്ങള്‍ ഒരുമിച്ചു കൈകാര്യം ചെയ്യുന്നുവെന്നും കുല്‍ദീപ് സിങ് പറഞ്ഞു.