CMDRF

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറയ്ക്കും; യൂക്കോ ബാങ്ക്

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറയ്ക്കും; യൂക്കോ ബാങ്ക്
കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിഹിതം കുറയ്ക്കും; യൂക്കോ ബാങ്ക്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിന്റെ ഓഹരി വിഹിതം നിലവിലെ 95.39 ശതമാനത്തില്‍നിന്ന് 75 ശതമാനമായി കുറക്കുമെന്ന് യൂക്കോ ബാങ്ക് അറിയിച്ചു. ചുരുങ്ങിയ പൊതു ഓഹരി വിഹിതം സംബന്ധിച്ച സെബി മാനദണ്ഡം പാലിക്കുന്നതിനാണ് ഇത്. ഓഹരി വിഹിതം കുറക്കുന്നതിന് ആഗസ്റ്റ് വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. എന്നാല്‍, ഇത് നീട്ടി നല്‍കുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ഇതിനുപുറമെ, നാല് പൊതുമേഖലാ ബാങ്കുകള്‍ കൂടി സര്‍ക്കാര്‍ ഓഹരി കുറക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുകയാണ്.

മൂലധന പര്യാപ്തത 16.98 ശതമാനമുള്ളതിനാല്‍ വളര്‍ച്ചക്ക് കൂടുതല്‍ ഓഹരി നിക്ഷേപം ആവശ്യമില്ലെങ്കിലും സെബി മാനദണ്ഡം പാലിക്കുന്നതിനായി സര്‍ക്കാര്‍ വിഹിതം കുറക്കുകയാണെന്ന് യൂക്കോ ബാങ്ക് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം തന്നെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. പൊതു ഓഹരി നിക്ഷേപകര്‍ക്കായി 400 കോടി ഓഹരികള്‍ പുറപ്പെടുവിക്കാനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്.

Top