തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.
മാര്‍ച്ച് 27, 28 ദിവസങ്ങളില്‍ ആലപ്പുഴയിലും എറണാകുളത്തും മാത്രമേ മഴ സാധ്യയുള്ളൂ. എന്നാല്‍ മാര്‍ച്ച് 29ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും. മാര്‍ച്ച് 30ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ല ഉള്‍പ്പെടെ ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.