കാലവര്‍ഷം കലിതുള്ളുമോ നവംബറില്‍! അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയിലും പാലക്കാടും

അതേസമയം തുലാവര്‍ഷത്തിലെ ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കാലവര്‍ഷം കലിതുള്ളുമോ നവംബറില്‍! അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയിലും പാലക്കാടും
കാലവര്‍ഷം കലിതുള്ളുമോ നവംബറില്‍! അതിശക്ത മഴ, ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ടയിലും പാലക്കാടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളില്‍ അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം തുലാവര്‍ഷത്തിലെ ആദ്യ മാസത്തെ കണക്ക് പുറത്തുവരുമ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ തുടങ്ങിയ തുലാവര്‍ഷം ആദ്യ മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ആകെ 240 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 306 എം എം ലഭിക്കേണ്ട സ്ഥാനത്താണ് 240 എം എം മാത്രം മഴ ലഭിച്ചത്. അതായത് കൃത്യം 22 ശതമാനത്തിന്റെ കുറവാണ് ആദ്യ മാസത്തില്‍ സംഭവിച്ചിരിക്കുന്നത്.

Top