ന്യൂഡൽഹി: ലോക പ്രശസ്ത ബ്രിട്ടിഷ് റോക് ബാൻഡായ കോൾഡ് പ്ലേയുടെ കൺസേർട്ടിന് കരിഞ്ചന്ത വഴി ടിക്കറ്റുകൾ വിറ്റു എന്ന പരാതിയിൽ ബുക്ക് മൈ ഷോ യുടെ സി.ഇ.ഒയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആപ്പിന്റെ സി.ഇ.ഒയായ ആഷിഷ് ഹെമരജനിയും കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരും ഹാജരാകണമെന്നാണ് സമൻസ്.
ടിക്കറ്റുകൾ കരിഞ്ചന്ത വഴി വിൽക്കുന്നുവെന്നു കാണിച്ച് അഭിഭാഷകനായ അമിത് വ്യാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2500 മുതൽ 35,000 രൂപ വരെയാണ് ഷോയുടെ ടിക്കറ്റുകളുടെ ബുക്ക് മൈ ഷോയിലെ വില. എന്നാൽ, കരിഞ്ചന്തയിൽ ഇതേ ടിക്കറ്റുകൾക്ക് 35,000 മുതൽ രണ്ട് ലക്ഷം വരെ വിലയുണ്ട്. കരിഞ്ചന്തയിൽ ടിക്കറ്റ് എത്തിച്ചതും ബുക്ക് മൈ ഷോയാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
Also Read: ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി
ഇന്റർനാഷണൽ ബാൻഡായ കോൾപ്ലേ എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വരുന്നത്. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ 2025 ജനുവരി 18 മുതൽ 21 വരെയാണ് പരുപാടി. വിൽപ്പന ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുപോയിരുന്നു. 3 ലക്ഷം രൂപ വരെ നൽകിയാണ് ആരാധകർ ടിക്കറ്റുകൾ വാങ്ങിയത്. ഇതിനിടയ്ക്കാണ് വിൽപ്പനയിൽ കൃത്രിമം നടന്നെന്ന പേരിൽ ബുക് മൈ ഷോക്കെതിരെ ആരോപണം ഉയരുന്നത്.