CMDRF

സ്വയംഭൂ ചിത്രത്തിലെ നായിക നഭ നടേഷിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്

സ്വയംഭൂ ചിത്രത്തിലെ നായിക നഭ നടേഷിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്
സ്വയംഭൂ ചിത്രത്തിലെ നായിക നഭ നടേഷിന്റെ ക്യാരക്ടർ പോസ്റ്റര്‍ പുറത്ത്

‘കാര്‍ത്തികേയ 2’വിലൂടെ ജനപ്രീതി നേടിയ നിഖില്‍ സിദ്ധാര്‍ത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യ ചിത്രമാണ് ‘സ്വയംഭൂ’. ചിത്രത്തിലെ നായിക നഭ നടേഷിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

പിക്‌സല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘സ്വയംഭൂ’ ടാഗോര്‍ മധുവാണ് അവതരിപ്പിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നിഖില്‍ സിദ്ധാര്‍ത്ഥയുടെ ഇരുപതാമത്തെ സിനിമയാണിത്. ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ കഥാപാത്രത്തെ അഭിനയിക്കുന്നതിനായ് ആയുധങ്ങള്‍, ആയോധന കലകള്‍, കുതിരസവാരി എന്നിവയില്‍ തീവ്രപരിശീലനം താരം നടത്തിയിരുന്നു.

കൈക്ക് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നഭ ജോലിയില്‍ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാന്‍ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉള്‍പ്പെടുത്തിയ ഒരു വിഡിയോയും പോസ്റ്ററിനോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. മലയാളിതാരം സംയുക്ത മേനോനാണ് മറ്റൊരു മുഖ്യവേഷത്തിലെത്തുന്നത്.

Top