CMDRF

തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്

തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്
തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി ഇന്ന് കോട്ടയത്ത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയത്ത് തിരെഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവേശം പകരാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തുക. പാല അടക്കം മൂന്നിടത്താണ് മുഖ്യമന്ത്രി പ്രചാരണത്തിന് പങ്കെടുക്കുക.

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ തലയോലപ്പറമ്പ്, പാലാ, കോട്ടയം എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക. ഇന്ന് രാവിലെ 10-ന് തലയോലപ്പറമ്പിലും ഉച്ചയ്ക്ക് മൂന്നിന് പാലായിലും അഞ്ചിന് കോട്ടയത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ നടക്കും.

Top