തിരുവനന്തപുരം: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് കേരളം. തിരച്ചിൽ തുടരണണെന്ന് പറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
അതേസമയം, തിരച്ചിൽ നിർത്തിയത് ദാർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സധ്യതകൾ പ്രയോജന പെടുത്തിന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. രക്ഷാ പ്രവർത്തനം നിർത്തി വെക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരച്ചിൽ നിർത്തിയത് കൂടിയാലോചിക്കാതെയെന്ന് എം വിജിൻ എംഎൽഎ പറഞ്ഞു.
കേരള മന്ത്രിമാർക്ക് അവിടെ പോകാനേ പറ്റുവെന്നും യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു. കേരള സർക്കാരിന് ആവുന്നത് ചെയ്തെന്നും ഭരണ ഘടനാ പരിമിതികൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.