മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി നാളെ ഓണ്‍ലൈനായി ചര്‍ച്ച നടത്തും

നാളെ വൈകിട്ട് 4 മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടത്തുക

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി നാളെ ഓണ്‍ലൈനായി ചര്‍ച്ച നടത്തും
മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി നാളെ ഓണ്‍ലൈനായി ചര്‍ച്ച നടത്തും

കൊച്ചി: മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. നാളെ വൈകിട്ട് 4 മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടത്തുക. സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും. എറണാകുളം കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

Also Read: കമ്മീഷന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും; മന്ത്രി പി രാജീവ്

അതേ സമയം, മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്ക പരിഹാരത്തിനായി ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിന്‍വലിക്കാനും സര്‍ക്കാര്‍ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

Top