പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പാലക്കാടെത്തും. ഇന്നും നാളെയുമായി 6 പൊതുപരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേല്‍പ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. വൈകിട്ട് 5 ന് മാത്തൂര്‍, 6 മണിക്ക് കൊടുന്തിരപ്പള്ളിയിലും ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കും. നാളെ കണ്ണാടി, ഒലവക്കോട്, സുല്‍ത്താന്‍പേട്ട എന്നിവിടങ്ങളിലാണ് മറ്റ് പരിപാടികള്‍.
Also Read:ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം ഝാര്‍ഖണ്ഡിനെ വലച്ചിരിക്കുകയാണ്; ചൗഹാന്
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ മണ്ഡലത്തില്‍ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. മുഖ്യമന്ത്രിയെത്തുന്നതോടെ യുഡിഎഫ്, എന്‍.ഡി.എ മുന്നണികള്‍ക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എല്‍ഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.