വഴക്കിനെത്തുടർന്ന് അച്ഛൻ മക്കളെ വെട്ടി കൊന്നു

തലയിലേറ്റ അടിയേ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്

വഴക്കിനെത്തുടർന്ന് അച്ഛൻ മക്കളെ വെട്ടി കൊന്നു
വഴക്കിനെത്തുടർന്ന് അച്ഛൻ മക്കളെ വെട്ടി കൊന്നു

ഭർവാനി: ദമ്പതികൾ തമ്മിലുള്ള വഴക്കിന് പിന്നാലെ മക്കളെ വെട്ടിക്കൊന്നു. മധ്യപ്രദേശിലെ വർലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സഞ്ജു ദാബർ എന്ന യുവാവാണ് അഞ്ച് വയസുള്ള മകനെയും മൂന്ന് വയസുള്ള മകളേയും വെട്ടിക്കൊന്നത്.

Also Read:മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

അമ്മയുടെ വീട്ടിൽ പോയ ഭാര്യ മടങ്ങിവരാൻ തയ്യാറായില്ല. വെള്ളിയാഴ്ച രാത്രി ഇയാൾ ഭാര്യയുടെ വീട്ടിലെത്തി. ഇന്ന് രാവിലെ ഭാര്യയോട് വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം ഭാര്യ നിഷേധിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ യുവാവ് മഴുവെടുത്ത് മക്കളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികളും മരണപെട്ടു.

തലയിലേറ്റ അടിയേ തുടർന്ന് തലയും താടിയെല്ലും തകർന്നാണ് കുട്ടികൾ മരിച്ചത്. തടസം പിടിക്കാനെത്തിയ ഭാര്യയെ ആക്രമിച്ച ശേഷം ഇയാൾ ജീവനൊടുക്കാനും ശ്രമിക്കുകയായിരുന്നു. ഇവർ രണ്ട് പേരും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Top