അഗർത്തല: ത്രിപുരയിലെ ഖമർബാരിയിൽ മക്കൾ അമ്മയെ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു. 62 വയസ്സായിരുന്നു. ഒന്നര വർഷം മുമ്പ് ഭർത്താവ് മരിച്ച ഇവർ മക്കളോടൊപ്പമായിരുന്നു താമസം. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയാതായി ജിറാനിയയിലെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കമൽ കൃഷ്ണ കൊളോയി പറഞ്ഞു. സംഭവത്തിൽ മക്കളെ അറസ്റ്റ് ചെയ്തതായും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.