തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലില്‍ നിലവില്‍ വന്ന 13,975 പേരുടെ പട്ടികയില്‍ 4,029 പേര്‍ക്കാണ് നിയമനം ലഭിച്ചത്. 9946 പേരാണ് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്തോടെ പുറത്താകുന്നത്. നിയമനം വൈകുന്നതില്‍ രണ്ടുമാസത്തോളമായി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിലായിരുന്നു.
പട്ടികയുടെ കാലാവധി അവസാനിക്കുന്നതോടെ സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ അറിയിച്ചു. ഇന്നലെ സെക്രട്ടറിയേറ്റ് നോര്‍ത്ത് ഗേറ്റ് ഉപരോധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍, പട്ടികയില്‍ നിന്നും നിയമനം നടത്താന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നിയമനം നടത്താത്തതില്‍ പ്രതിഷേധിച്ച് ദീപജ്വാല തീര്‍ത്ത് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. 2019ലാണ് റങ്ക് പട്ടിക നിലവില്‍ വന്നത്. പട്ടിക റദ്ദാകുന്നതോടെ പതിനായിരം യുവാക്കളുടെ പൊലീസ് സ്വപ്നമാണ് പൊഴിഞ്ഞത്. കൊവിഡ് മൂലം നിമന നടപടികള്‍ പ്രതിസന്ധിയിലായ കാലത്തെ പട്ടികയാണിത്. പൊലീസില്‍ ആള്‍ക്ഷാമം രൂക്ഷമായിട്ടും നിയമനം നടത്താത്തതില്‍ സേനക്ക് അകത്തുനിന്നുതന്നെ പതിഷേധം രൂക്ഷമാണ്.