സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി
സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി

രാനിരിക്കുന്ന സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവിയുടെ പുതിയ ടീസര്‍ വീഡിയോ പുറത്തുവിട്ട് കമ്പനി. ഈ ടീസര്‍ അതിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ എടുത്തുകാണിക്കുന്നു. മോഡലിന് 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വ്യത്യസ്തമായ പാറ്റേണുള്ള ബീജ് ലെതറെറ്റ് ഫാബ്രിക് അപ്ഹോള്‍സ്റ്ററി എന്നിവയുണ്ട്. പിന്‍ ബെഞ്ച് സീറ്റില്‍ ഫിക്‌സഡ് ഹെഡ്റെസ്റ്റ്, കപ്പ് ഹോള്‍ഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റ്, മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നിവ വാഗ്ദാനം ചെയ്യുന്നു. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, ടോഗിള്‍ സ്വിച്ചുകളുള്ള ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, കീലെസ് എന്‍ട്രി തുടങ്ങിയ ഫീച്ചറുകളും കൂപ്പെ എസ്യുവിയില്‍ ഉണ്ടാകും.

സുരക്ഷയ്ക്കായി ഈ കൂപ്പെ എസ്യുവിയില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഒരു പിന്‍ പാര്‍ക്കിംഗ് ക്യാമറ, ആറ് എയര്‍ബാഗുകള്‍ എന്നിവ ഉണ്ടായിരിക്കും. ബസാള്‍ട്ട് 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കും, ഇത് പരമാവധി 110 പിഎസ് പവറും 205 എന്‍എം വരെ ടോര്‍ക്കും നല്‍കും. ഇ3 എയര്‍ക്രോസ് എസ്യുവിയില്‍ ഉപയോഗിക്കുന്ന അതേ പവര്‍ട്രെയിന്‍ തന്നെയാണിത്. 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ഓഫര്‍ ചെയ്യും.

ഉയര്‍ന്ന രീതിയിലുള്ള പ്രാദേശികവല്‍ക്കരണത്തോടെ, ബസാള്‍ട്ട് മത്സരാധിഷ്ഠിത വിലയില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് ഏകദേശം 10 ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ വിലവരും. ടോപ്പ് എന്‍ഡ് വേരിയന്റിന് ഏകദേശം 15 ലക്ഷം രൂപയും ആയിരിക്കും എക്സ്ഷോറൂം വില.

ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നതിനു പുറമേ, ഈ കലണ്ടര്‍ വര്‍ഷാവസാനത്തോടെ സിട്രോണ്‍ ഇന്ത്യ അതിന്റെ ഡീലര്‍ഷിപ്പ് ശൃംഖല 200 ടച്ച് പോയിന്റുകളായി വികസിപ്പിക്കും. ടയര്‍ ക, ടയര്‍ കക നഗരങ്ങളിലായി 140-ലധികം മേഖലകളില്‍ കമ്പനി ഷോറൂമുകള്‍ സ്ഥാപിക്കും. നിലവില്‍, ഇ3 ഹാച്ച്ബാക്ക്, ലഇ3, ഇ3 എയര്‍ക്രോസ്, ഇ5 എയര്‍ക്രോസ് എസ്യുവികള്‍ എന്നിവയുള്‍പ്പെടെ സിട്രോണിന് അതിന്റെ ഇന്ത്യന്‍ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ നാല് മോഡലുകളുണ്ട്. ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് തമിഴ്നാട് ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തിലും മൂലധന ചെലവുകള്‍ക്കും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെന്നൈ ടെക് സെന്ററിലും വലിയ നിക്ഷേപം നടത്തും.

Top