ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി തകരാറിലാണെന്ന പരാതിയെ തുടർന്ന് ഹൈദരാബാദ് സ്വദേശി കെ.സുനിൽ ചൗധരിക്ക് ‘ഒല’ ഇലക്ട്രിക് സകൂട്ടർ കമ്പനി 1.73 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷന്റെ വിധി. നഷ്ടപരിഹാരത്തിൽ വാഹനത്തിന്റെ റീഫണ്ട് ആയി 1.63 ലക്ഷം രൂപയും, മാനസിക വിഷമം ഉണ്ടാക്കിയതിന് അധികമായി 10,000 രൂപയും നൽകണം.
ALSO READ: കാനഡയില്‍ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം
6,299 രൂപയുടെ വാറന്റി ഉൾപ്പെടെ 1.63 ലക്ഷം രൂപക്കാണ് 2024 ജൂണിൽ ചൗധരി ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. ബാറ്ററി ചാർജറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ട ചൗധരി ആദ്യം മുതൽ കമ്പനിയിൽ പരാതിപ്പെട്ടിരുന്നു. കമ്പനി 10 ദിവസമെടുത്തെങ്കിലും ചാർജർ തകരാർ തുടർന്നു. പലതവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കുന്നതിൽ ഒല പരാജയപ്പെട്ടു. ഓഗസ്റ്റിൽ കമ്പനി വാഹനം സർവീസിനായി വാങ്ങിയെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്നാണ് ഇങ്ങനെയൊരു വിധി പ്രഖ്യാപനം.