CMDRF

സിദ്ദിഖിന് ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി

ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നതായും നടി പ്രതികരിച്ചു

സിദ്ദിഖിന് ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി
സിദ്ദിഖിന് ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി

തിരുവനന്തപുരം: സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതില്‍ സന്തോഷമെന്ന് പരാതിക്കാരി. കേസ് നിലവിലുള്ളതിനാല്‍ കൂടുതല്‍ സംസാരിക്കാനാകില്ല. രഹസ്യമായ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും പീഡന പരാതി നല്‍കിയ യുവതി പറഞ്ഞു.

മാധ്യമങ്ങളിലൂടെയും രഹസ്യമായ വിവരങ്ങള്‍ പുറത്തുവന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നതായും നടി പ്രതികരിച്ചു. എസ്‌ഐടി അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിയമ നടപടികള്‍ നടക്കട്ടെയെന്നും പരാതിക്കാരിയായ നടി കൂട്ടിച്ചേര്‍ത്തു.

Also Read: http://സിദ്ദിഖ് ഒളിവിൽ: ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

ഹൈക്കോടതിയാണ് ലൈംഗികാതിക്രമ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് കോടതിയെ സമീപിച്ചിരുന്നത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് വി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

അതേസമയം സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് വിവരമുണ്ട്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുകയാണെന്നാണ് വിവരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിദ്ദിഖിന്റെ നീക്കം. സിദ്ദിഖിനായി എസ്‌ഐടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

Top