വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവാഹമെന്ന സങ്കല്‍പ്പം അവസാനിക്കുമെന്ന് പഠനം. രാജ്യത്തിന്റെ സംസ്‌കാരമനുസരിച്ച് വിവാഹം എന്നത് വളരെ പവിത്രമായ ഒന്നായാണ് കണക്കാക്കുന്നത്. എന്നാല്‍, സമൂഹത്തിലുണ്ടാവുന്ന മാറ്റങ്ങളിലൂടെ വിവാഹമെന്ന സങ്കല്‍പം അവസാനിക്കുമെന്നാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയവരുടെ അഭിപ്രായം. 2100 വരെ മാത്രമേ വിവാഹമെന്ന സങ്കല്‍പ്പം ഈ രീതിയില്‍ കാണുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭര്‍ത്താവും ഭാര്യയും തമ്മില്‍ പിരിക്കാനാവാത്ത ബന്ധമായാണ് വിവാഹം വിലയിരുത്തുന്നത്. സാമൂഹിക സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഇപ്പോഴത്തെ യുവതി-യുവാക്കള്‍ക്ക് വിവാഹത്തില്‍ താല്‍പര്യമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം, സോഷ്യല്‍ മീഡിയ വഴിയുള്ള ഡേറ്റിങ് ബന്ധങ്ങളും ലിവ് ഇന്‍ റിലേഷന്‍ഷിപ്പും വര്‍ധിക്കുന്നതും വിവാഹത്തോടുള്ള താല്‍പര്യം നഷ്ടമാകുന്നതിനുള്ള കാരണമാണ്. സ്ത്രീകള്‍ക്ക് ഇപ്പോള്‍ വിവാഹത്തോടുള്ള താല്‍പര്യക്കുറവും ഈ സങ്കല്‍പ്പത്തെ ഇല്ലാതാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.