CMDRF

പുനര്‍ജനി എന്ന തഴുതാമ

പുനര്‍ജനി എന്ന തഴുതാമ
പുനര്‍ജനി എന്ന തഴുതാമ

മ്മുടെ പ്രകൃതി തന്നെ നമുക്കുള്ള ആരോഗ്യം നല്‍കുന്ന ഒന്നാണ്. പണ്ടു കാലത്ത് ഭക്ഷണമായി മാത്രമല്ല, മരുന്നായും വളപ്പില്‍ നിന്നുള്ള കൂട്ടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. ഇലകളുടെ രൂപത്തിലും പൂവിന്റെ രൂപത്തിലും കായയുടെ രൂപത്തിലും വേരിന്റെ രൂപത്തിലും തണ്ടിന്റെ രൂപത്തിലുമെല്ലാം പല രീതിയില്‍ ഇത്തരം പല തരത്തിലെ സസ്യങ്ങള്‍ കണ്ടു വരുന്നു. നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ഇത്തരം പല തരത്തിലെ ഔഷധ ഗുണത്തിലുള്ള പല സസ്യങ്ങളും കണ്ടു വരുന്നു. പല മാരക രോഗങ്ങളുയും മരുന്നുകള്‍ ഇത്തരത്തില്‍ നമ്മുടെ വളപ്പിലും വേലിപ്പടര്‍പ്പിലുമെല്ലാമായി കാണപ്പെടുന്നു. നാം ഇതിന്റെ ഔഷധ ഗുണങ്ങള്‍ മനസിലാക്കാത്തതും തിരിച്ചറിയാത്തതും തിരിച്ചറിഞ്ഞാല്‍ തന്നെ ഇതു കാര്യമായി എടുക്കാത്തതുമെല്ലാമാണ് ചിലപ്പോള്‍ മരുന്നുകള്‍ നോക്കി വിപണി തോറും നടക്കുന്നതിന് കാരണമാകാറുള്ളത്. ഇത്തരത്തില്‍ കണ്ടു വരുന്നവയില്‍ ഇലക്കറികള്‍ ഏറെ പ്രധാനമാണ്. ഇലകള്‍ നല്ല ആഹാര പദാര്‍ത്ഥം മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കൂടിയാണ്.

മുരിങ്ങയില, പയറില, മത്തനില, ചേമ്പില, തുടങ്ങിയ ധാരാളം ഇലകള്‍ ഇക്കൂട്ടത്തിലുണ്ട് ഇത്തരത്തില്‍ വളപ്പില്‍ ആരാലും ശ്രദ്ധിയ്ക്കപ്പെടാത്ത നില്‍ക്കുന്ന ഒന്നാണ് തഴുതാമ. പുനര്‍ജനി അഥവാ പുനര്‍ണവ എന്നാണ് ഇതിന്റെ മറ്റൊരു നാമം. ഹോഡ് വീഡ് എന്നാണ് ഇംഗ്ലീഷ് നാമം. ഇതു രണ്ടു തരത്തില്‍ കാണപ്പെടുന്നു. ഇത് ചുവന്ന തണ്ടോടു കൂടിയും വെളുത്ത തണ്ടോടു കൂടിയും കാണപ്പെടുന്നു. ഇതിന്റെ ഇലകള്‍ തോരനും മററുമായി കഴിക്കാം. ഇതു തിളപ്പിച്ചു വെള്ളം കുടിയ്ക്കാനും സാധിയ്ക്കും. മരുന്നും ഒപ്പം നല്ലൊരു ഭക്ഷണവും കൂടിയാണിത്. അല്‍പം വൃത്താകൃതിയിലുള്ള ഇലകളുമായി അധികം ഉയരത്തില്‍ വളരാതെ ഉള്ള ചിലത്. ഇതിന്റെ വേരിലെ ലിറിയോഡെന്‍ഡ്രോണ്‍ എന്ന ഘടകം അപസ്മാരം പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്. അപസ്മാരമുണ്ടാകുന്നത് കാല്‍സ്യം ചാനലുകള്‍ ബ്ലോക്കാവുന്നതു കാരണമാണ് ഇതു സംഭവിയ്ക്കുന്നത്.

ഇത് തലച്ചറിനെ ബാധിയ്ക്കുന്നു. ചുഴലി അഥവാ അപസ്മാരം ഉണ്ടാകുന്നു. ഇതു തടയാന്‍ തഴുതാമയുടെ ഗുണങ്ങള്‍ സഹായിക്കുന്നു. ഇത് സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതുമാണ്. സ്‌ട്രെസ് മരുന്നുകള്‍ക്ക് ഇതിന്റെ വേരില്‍ നിന്നുള്ള മരുന്നുകള്‍ ഉപയോഗിയ്ക്കുന്നു. കരള്‍ ആരോഗ്യത്തിന് തഴുതാമ ഏറെ ഉത്തമമാണ്. കെമിക്കലുകള്‍ കാരണം ലിവറിനുണ്ടാകുന്ന തകരാറുകള്‍ക്ക് ഏറെ ഫലപ്രദമാണ് തഴുതാമ. ഇതിനു ഹെപ്പറ്റോ പ്രൊട്ടക്ടീവ് ഗുണങ്ങളുണ്ട്. ഇതാണ് ലിവറിനെ സംരക്ഷിയ്ക്കുന്നത്. പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ് തഴുതാമ. ഇതിന്റെ ഇലയില്‍ നിന്നുളള നീരാണ് ഉപയോഗിയ്ക്കുന്നത്. ഇത് ഇന്‍സുലിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദത്തില്‍ തഴുതാമ പ്രമേഹത്തിനുള്ള സ്ഥിരം ഔഷധമാണ്.

തഴുതാമയുടെ ഇല, ചെറൂള ഇല എന്നിവ കുമ്പളങ്ങയുടെ നീരില്‍ അരച്ച് രണ്ടു നേരം കഴിയ്ക്കുന്നത് കിഡ്‌നി സ്റ്റോണിനുളള നല്ലൊരു പരിഹാരമാണ്. തഴുതാമ വേരോടെ അരച്ചു നീരെടുത്തു കുടിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. യൂറിനറി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരം തന്നെയാണ് ഇത്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ് തഴുതാമ. ഹൃദയത്തിനു വലിപ്പമേറുന്ന ഒരു അവസ്ഥയുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന ഒന്നാണ്. കാര്‍ഡിയാക് ഹൈപ്പര്‍ട്രോഫി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഫ്രീ റാഡിക്കലുകള്‍ക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ആണ് ഇതിനു പ്രധാന കാരണം. ഇതു തടയാന്‍ കഴിയുന്ന ഒന്നാണ് തഴുതാമ. ശരീരത്തിലുണ്ടാകുന്ന നീരു പോലുളള അവസ്ഥകള്‍ക്കുള്ള നല്ലൊന്നാന്തരം മരുന്നാണ് തഴുതാമ. ഇതിലെ സെക്രീറ്ററി ഫോസ്‌ഫോലിപേറ്റ് എന്ന എന്‍സൈമാണ് ഈ ഗുണം നല്‍കുന്നത്. വാതം പോലുളള രോഗങ്ങള്‍ കൊണ്ട് സന്ധികളിലുണ്ടാകുന്ന നീരിനും വേദനയ്ക്കുമെല്ലാം ഉത്തമ ഔഷധം. നല്ലൊരു വേദന സംഹാരി കൂടിയാണ് ഇത്. തഴുതാമ കണ്ണു രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് . ഇതിന്റെ നീര് തേനിലും മുലപ്പാലിലുമെല്ലാം ചേര്‍ത്തു കണ്ണില്‍ ഒഴിച്ചാല്‍ കണ്ണിലെ ചൊറിച്ചല്‍ മാറും. കണ്ണില്‍ നിന്നും വെള്ളം വരുന്നുണ്ടെങ്കില്‍ നില്‍ക്കും.

Top