കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും

ഏകദിന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും

തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട നിലപാടുകള്‍ തീരുമാനിക്കുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഹോട്ടല്‍ ഹയാത്ത് റിജന്‍സിയില്‍ രാവിലെ 10ന് ആരംഭിക്കുന്ന ഏകദിന കോണ്‍ക്ലേവ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യവകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക റവന്യുവകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, തമിഴ്‌നാട് ധനകാര്യവകുപ്പ് മന്ത്രി തങ്കം തെന്നരസു, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹര്‍പാല്‍ സിങ് ചീമ എന്നിവര്‍ക്കൊപ്പം സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്‌മണ്യന്‍, മുന്‍ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി കെ രാമചന്ദ്രന്‍ തുടങ്ങിയവരും വിശിഷ്ടാതിഥികളാകും.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചടങ്ങിന് സ്വാഗതം പറയും. സംസ്ഥാനങ്ങള്‍ നേരിടുന്ന വികസന-ധനകാര്യ പ്രശ്‌നങ്ങള്‍ ഡോ. എ അരവിന്ദ് പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.

Top