മലമ്പുഴയില്‍ പരിക്കേറ്റ ആനയുടെ നില ഗുരുതരം; എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു

മലമ്പുഴയില്‍ പരിക്കേറ്റ ആനയുടെ നില ഗുരുതരം; എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു

പാലക്കാട്: മലമ്പുഴയില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ കാലിന് പരിക്കേറ്റ ആനയുടെ നില ഗുരുതരം. എഴുന്നേല്‍ക്കാനുളള ആനയുടെ ശ്രമം പരാജയപ്പെട്ടു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതായി സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലോ പുറമേ പരിക്കുകളോ ഇല്ല. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അഞ്ചുപേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് ആനയെ പരിപാലിക്കുന്നത്.

ആനയുടെ പരിക്ക് ഗുരുതരമായ സാഹചര്യത്തില്‍ പരിശോധനയ്ക്കു ശേഷമെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ. ആനയെ കാടിനുള്ളിലെ താത്കാലിക കേന്ദ്രത്തില്‍ സംരക്ഷിച്ചുകൊണ്ട് നിലവില്‍ മരുന്നുകളും മറ്റ് ചികിത്സയും നല്‍കുന്നുണ്ട്. അതേസമയം, ആനയ്ക്ക് മതിയായ ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആനപ്രേമി സംഘം വനംവകുപ്പ് മന്ത്രിയ്ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും പരാതി നല്‍കി.

കാട്ടാനക്ക് മതിയായ ചികിത്സ നല്‍കുന്നില്ലെന്ന് സംഘം ആരോപിച്ചു. ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നല്‍കണമായിരുന്നുവെന്നും വനംവകുപ്പ് ജിപിഒ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം. ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നല്‍കിയത്.

Top