ഷെഡ്യൂൾ പുനഃക്രമീകരിച്ചാൽ കളക്ഷൻ കൂട്ടാമെന്ന് കണ്ടക്ടർ; തീരുമാനം കെഎസ്ആർടിസിക്ക് നേട്ടമായി

ഷെഡ്യൂൾ പുനഃക്രമീകരിച്ചാൽ കളക്ഷൻ കൂട്ടാമെന്ന് കണ്ടക്ടർ; തീരുമാനം കെഎസ്ആർടിസിക്ക് നേട്ടമായി
ഷെഡ്യൂൾ പുനഃക്രമീകരിച്ചാൽ കളക്ഷൻ കൂട്ടാമെന്ന് കണ്ടക്ടർ; തീരുമാനം കെഎസ്ആർടിസിക്ക് നേട്ടമായി

തിരുവനന്തപുരം: ബസിൻറെ ഷെഡ്യൂൾ പുനഃക്രമീകരിച്ച് നൽകിയാൽ കളക്ഷൻ കൂട്ടാമെന്ന കണ്ടക്ടറുടെ നിലപാട് ഗതാഗത മന്ത്രി പരിഗണിച്ചതോടെ കെഎസ്ആർടിസിക്ക് നേട്ടമായി. തിരുനാവായ സ്വദേശിയായ ഗർഭിണിയെ പ്രസവവേദന വന്നപ്പോൾ തൃശ്ശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ച ബസിൻറെ കണ്ടക്ടർ അജയൻ്റെ നിർദ്ദേശപ്രകാരം മന്ത്രിയാണ് ബസിൻ്റെ ഷെഡ്യൂൾ മാറ്റിയത്. ഇതിലൂടെ ശരാശരി 4446 രൂപയുടെ വരുമാന വർധനവാണ് ഓരോ സർവീസിലും ഉണ്ടായത്.

മന്ത്രി തന്നെ കണ്ടക്ടർ അജയനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. നേരത്തെ ഗർഭിണിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാൻ മന്ത്രി അജയനെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയത്താണ് അജയൻ, തങ്ങളുടെ ബസിൻ്റെ ഷെഡ്യൂൾ മാറ്റിയാൽ വരുമാനം കൂടുമെന്ന് അറിയിച്ചത്.

ഈ നിർദ്ദേശം പ്രഥമ പരിഗണനയോടെ കൈകാര്യം ചെയ്ത മന്ത്രി അന്ന് തന്നെ ബസിൻ്റെ ഷെഡ്യൂൾ മാറ്റാൻ ഉത്തരവിട്ടു. നേരത്തെ ഡിപ്പോ തുടങ്ങിയ കാലത്ത് കേരളത്തിൽ ഏറ്റവും കളക്ഷനുണ്ടാക്കിയത് തൊട്ടിൽപ്പാലം ഡിപ്പോ ആയിരുന്നു. പിന്നെ ബസും വരുമാനവും കുറയുന്ന സ്ഥിതിയായി. ഡിപ്പോയും വരുമാനവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ മന്ത്രിയും ജീവനക്കാരുമെല്ലാം.

Top