‘ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കും’- ജോ ബൈഡൻ

180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്

‘ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കും’- ജോ ബൈഡൻ
‘ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കും’- ജോ ബൈഡൻ

വാഷിങ്ടൺ: ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തോടെ മേഖലയിലെ സംഘർഷം അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിലും ലബനാനിലും സംഘർഷം അവസാനിപ്പിക്കാൻ യു.എസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. മറ്റൊന്നിനേയും അവർ ആക്രമിച്ചില്ല. ഇതോ​ടെ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കാരണം വഴിമുട്ടിയ ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ വീണ്ടും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും ബൈഡൻ പറഞ്ഞു.

Also Read: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു

ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ശനിയാഴ്ച ആക്രമണം നടത്തിയിരുന്നു. പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. ടെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അയച്ചത്. ഇസ്രയേലിനുനേരെ ഇറാൻ മിസൈൽ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്‍റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

Top