അർജുനയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ തിരച്ചിൽ ഇനിയും ദിവസങ്ങൾ നീണ്ടേക്കാം എന്നു റിപോർട്ടുകൾ.,കർണാടകയിലെ ഷിരൂരിൽ ട്രക്കിന്റെ പൊസിഷൻ കണ്ടെത്താൻ ആധുനിക ഡ്രോൺ പരിശോധനയുമായി ദൗത്യ സംഘം. സ്പോട് രണ്ടിലും,മൂന്നിലും ആകും ഡ്രോൺ പരിശോധന നടക്കുക. സ്പോട് മൂന്നിൽ ലോഹ വസ്തു ചിതറിക്കിടക്കുന്നു എന്ന സിഗ്നൽ ലഭിച്ചിരുന്നു. അതെ സമയം ഗംഗാവലി പുഴയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിർമ്മാണം തുടങ്ങിയിട്ടുണ്ട്, കഴിഞ്ഞ ദിവസം രാത്രിയിലെ പരിശോധനയിലാണ് ലോഹ സാന്നിത്യം കണ്ടെത്തിയത്, സ്പോട് രണ്ടിൽ ദുർബലമായതും എന്നാൽ സ്പോട് മൂന്നിൽ നിന്നും ശക്തിയുള്ള സിഗ്നലും ലഭിച്ച സാഹചര്യത്തിലാണ് അത്യാധുനിക പുതിയ സാങ്കേതിക വിദ്യയായ ശേഷി കൂടിയ ട്രാൻസ് റിസീവർ ഉപയോഗിച്ചു കൊണ്ട് ഡൈലക്റ്റിക്കൽ വാരിയേഷൻ മനസ്സിലാക്കി ട്രക്ക് എവിടെയെന്ന് കൃത്യമായി മനസ്സിലാക്കാനാണ് ഇപ്പോൾ ശ്രമം. റിട്ടയേർഡ് മേജർ ഇന്ദ്രപാലൻ സ്ഥലത്തില്ല, അതേസമയം അതിന് പകരം രാജേന്ദ്രൻ എന്നയാളാണ് ബന്ധപ്പെട്ട ചുമതല നൽകിയിട്ടുള്ളത്. അവരുടെ കൂടുതൽ സംഘം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തും. കാലാവസ്ഥ അല്പം അനുകൂലമായത് തിരച്ചിലിനെ സഹായിക്കുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങി പരിശോധന സാധ്യമല്ലെന്ന് സ്കൂബ ടീം അറിയിച്ചിട്ടുണ്ട്. എന്നാൽ അതേസമയം കാര്യമായി ഒരു തിരച്ചിലും നടക്കുന്നില്ല എന്ന ആക്ഷേപവും പ്രദേശത്തു നിന്നും ഉയർന്നു വരുന്നുണ്ട്.
REPORTER: NASRIN HAMSSA