രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതിന് തെളിവാണ് കെജ്രിവാളിന്റെ ജാമ്യമെന്ന് എം വി ഗോവിന്ദന്‍. കോടതി നടപടി ഇഡിക്ക് ഏറ്റ കനത്ത തിരിച്ചെടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂണ്‍ 4 വരെ കെജ്രിവാളിന്റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. മാര്‍ച്ച് 5 ന് ബാങ്കില്‍ പരിശോധിച്ച അദായ നികുതി ഉദ്യോഗസ്ഥര്‍ അക്കൗണ്ട് മരവിപ്പിച്ചു. പിന്‍വലിച്ച പണം ചിലവാക്കരുത് എന്ന് ആവശ്യപ്പെട്ടു.
കൃത്യമായ കണക്കുകള്‍ ആദായ നികുതി വകുപ്പിന് നല്‍കുന്ന പാര്‍ട്ടിയാണ് സിപിഐഎം. രാജ്യത്ത് സിപിഐഎമ്മിന് ഒറ്റ പാന്‍ നമ്പര്‍ ആണ് ഉള്ളത്. അവരാണ് തെറ്റായ പന്‍ നമ്പര്‍ രേഖപ്പെടുത്തിയത്. T ക്കു പകരം J എന്നാണ് ബാങ്ക് രേഖപ്പെടുത്തിയതെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.