CMDRF

മുസ്ലിം വിരുദ്ധ നടപടികളുമായി രാജ്യത്തെ ഭരണകൂടം മുന്നോട്ടുപോകുന്നു; പാളയം ഇമാം വി പി സുഹൈബ് മൗലവി

മുസ്ലിം വിരുദ്ധ നടപടികളുമായി രാജ്യത്തെ ഭരണകൂടം മുന്നോട്ടുപോകുന്നു; പാളയം ഇമാം വി പി സുഹൈബ് മൗലവി
മുസ്ലിം വിരുദ്ധ നടപടികളുമായി രാജ്യത്തെ ഭരണകൂടം മുന്നോട്ടുപോകുന്നു; പാളയം ഇമാം വി പി സുഹൈബ് മൗലവി

തിരുവനന്തപുരം: മുസ്ലിം വിരുദ്ധ നടപടികളുമായി രാജ്യത്തെ ഭരണകൂടം മുന്നോട്ടുപോകുന്നതിന് തെളിവാണ് പൗരത്വ നിയമഭേദഗതിയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. മതേതര സര്‍ക്കാര്‍ രൂപപ്പെടുന്നതിന് വേണ്ടിയാകണം സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്നും വി.പി സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി. ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും എതിരാണ് പൗരത്വ നിയമഭേദഗതിയെന്നും പാളയം ഇമാം അഭിപ്രായപ്പെട്ടു.

പെരുന്നാള്‍ ദിന സന്ദേശത്തില്‍ പലസ്തീന്‍ ജനതയെയും ഇമാം ഓര്‍മിപ്പിച്ചു. നിരവധി പേര്‍ മരിച്ചു വീണിട്ടും അവര്‍ പോരാടികൊണ്ടിരിക്കുന്നുവെന്നും പലസ്തീന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും മാതൃകയാണെന്നും
പലസ്തീനിന്റെ കൂടെ നില്‍ക്കുകയെന്നാല്‍ മനുഷ്യത്വത്തിന്റെ കൂടെ നില്‍ക്കുക എന്നതാണെന്നും പാളയം ഇമാം പറഞ്ഞു.

ഇസ്രായേലിന്റെ ഒപ്പം നില്‍ക്കുകയെന്നാല്‍ പൈശാചികമാണെന്നും ഇമാം വ്യക്തമാക്കി. ഇസ്രയേല്‍ ഉല്‍പ്പന്നങ്ങളെ പരമാവധി ബഹിഷ്‌കരിക്കണമെന്നും പലസ്തീന്‍ ജനതയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യമിതാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറിക്കെതിരെയും പാളയം ഇമാം സംസാരിച്ചു. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ് ഗാഹില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top