മസ്കത്ത്: രാജ്യത്തെ പൊതു ക്രമസമാധാനം തടസ്സപ്പെടുത്തുകയും സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുകയും ചെയ്ത് വാഹനങ്ങള്‍ ഓടിച്ചതിന് വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നിന്ന് നിരവധി പേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം. അതേസമയം ഒരു സംഘം യാത്രികരാണ് കാറുകളുമായി സാഹസിക പ്രകടനത്തിലും ഗതാഗതം തടസ്സപ്പെടുത്തുന്ന വിധത്തിലും ഏര്‍പ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു.
Also Read: മിൽട്ടൺ ചുഴലിക്കാറ്റ്; അമേരിക്കയോട് ദുഃഖം രേഖപ്പെടുത്തി ഒമാൻ
വടക്കന്‍ ബാത്തിന ഗവര്ണറേറ്ററിൽ പൊലീസ് കമാന്‍ഡ് നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. നേരത്തെയും സമാന സംഭവങ്ങള്‍ ദാഖിലിയ, ബാത്തിന, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ അടക്കം ഇത്തരത്തിലുള്ള കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.