ന്യൂഡൽഹി: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു തൊണ്ടിമുതൽ കേസിൽ പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനകത്ത് വിചാരണ നടത്തണമെന്നും സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അന്വേഷണത്തിനെതിരെ ആന്റണി രാജു സമർപ്പിച്ച ഹർജി തള്ളിയിരുന്നു.
കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജുവിന്റെ ഹർജി. കേസിൽ വാദം കേൾക്കുന്നിതിനിടെ സത്യം കണ്ടെത്താൻ ഏതറ്റംവരെയും പോകുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാനും തങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.